കണ്ണൂർ: ചെള്ളു പനി ബാധിച്ച് ഒരാൾ മരിച്ചു. പേരാവൂർ പുരളിമല സ്വദേശി കായലോട് കുമാരൻ (50) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
/ചെള്ള് പനിയെ അറിയുക/
സാധാരണ അത്ര അപകടകാരിയല്ല ചെള്ളുപനി. പക്ഷെ മറ്റ് രോഗങ്ങൾ കാരണമോ അസുഖം കണ്ടെത്താൻ വൈകുന്നതോ പലപ്പോഴും രോഗം ഗുരുതരമാക്കുന്നതിനും മരണത്തിനും കാരണമാകും. വനാതിർത്തി മേഖലയിലും എലി ശല്യം രൂക്ഷമായ പ്രദേശങ്ങളിലുമാണ് ചെള്ള് പനി സാധാരണയായി കാണാറുള്ളത്. തിരുവനന്തപുരം ജില്ലായിലാണ് 2022 ൽ ഏറ്റവുമധികം ചെള്ള്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
തലവേദന, നടുവിന് വേദന, പനി, ശരീരത്തിൽ ചെള്ള് കടിച്ച പാടുകൾ എന്നിവയൊക്കെ ഇതിൻ്റെ സാധാരണ ലക്ഷണങ്ങളാണ്.
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. മണ്ണിനടിയിൽ കാണുന്ന ഒരുതരം ചെള്ളിൽ(ചി ഗർ മൈറ്റ്) നിന്നാണ് രോഗം പടരുന്നത്.
. ഈ ചെള്ള് നേരിട്ടും എലി, മറ്റു വളർത്തുമൃ ഗങ്ങൾ എന്നിവ വഴിയും മനുഷ്യ ശരീരത്തിലെത്താം.
. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുകവഴി ചെള്ളുപനിയെ ചെറുക്കാനാവും. ചിഗ്‌ഗർ മൈറ്റ് കടിച്ച് 10-12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
• പനിക്കൊപ്പം ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതുപോലുള്ള പാടാണ് അസുഖം തിരിച്ചറിയാനുള്ള ഒരു മാർഗം. പക്ഷേ എല്ലാവർക്കും ഈ ലക്ഷണം കാണണമെന്നില്ല.
. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് മറ്റു രോഗലക്ഷണങ്ങൾ.
.......ശ്രദ്ധിക്കുക...
. ചെള്ളുകൾ ശരീരത്ത് പ്രവേശിക്കുന്നത്
തടയുകയാണ് പ്രധാനം.
. ദിവസവും സോപ്പുപയോഗിച്ച് ശരീരം തേച്ചുരച്ച് കഴുകുകയും വസ്ത്രം മാറുകയും ചെയ്യുക.
. പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടുന്ന വസ്ത്രം ധരിക്കണം.
. പുല്ല് വളർന്നു നിൽക്കുന്ന പ്രദേശങ്ങൾ വെട്ടിവൃത്തിയാക്കുക.
• വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക.
വളർത്തുമൃഗങ്ങളെയും കൃത്യമായ ഇടവേളകളിൽ കുളിപ്പിക്കുക.
Puralimala native of Peravoor died due to flea fever.